ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ ജാമ്യം തള്ളി ഹൈക്കോടതി

0
32

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണം പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യം തള്ളി ഹൈക്കോടതി. ഇരയുടെ മേൽ പ്രതിക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടാണ് ഈ തീരുമാനം. സാമ്പത്തികം, മാനസികം, ശാരീരികം എന്നീ തലങ്ങളിൽ യുവതിയെ ചൂഷണം ചെയ്തതായി സംശയിക്കാനുള്ള തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പ്രതിയുടെ വക്കീൽ വാട്സ്ആപ്പ് ചാറ്റുകൾ ചോർന്നതായി കോടതിയിൽ വാദിച്ചെങ്കിലും, പോലീസ് കസ്റ്റഡിയിലുള്ള നിർണായക ചാറ്റുകൾ എങ്ങനെ ചോർന്നു എന്ന് കോടതി ചോദ്യം ചെയ്തു. പൊലീസിൽ നിന്ന് തന്നെയാണെന്ന് കരുതേണ്ടിവരുമെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ചാറ്റുകൾ ചോർന്ന വിവരം അന്വേഷിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.