വി എസ് അച്യുതാനന്ദന്റെ നിര്യാണം, ഐ എം സി സി കുവൈറ്റ് കമ്മിറ്റി അനുശോചിച്ചു

0
69

കുവൈറ്റ്‌ സിറ്റി : മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യ മന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ എം സി സി കുവൈറ്റ് കമ്മിറ്റി അനുശോചിച്ചു. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യ മാന്തിമാരിൽ ഒരാളും ജനകീയനായ പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അടിസ്ഥാന വർഗ്ഗത്തിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞു വെച്ച നേതാവായിരുന്നു. കർഷകരെ ചൂഷണം ചെയ്തിരുന്ന ജന്മിമാർക്കെതിരെ സമരം നയിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷയ്ക്കാൻ മുന്നിൽ നിന്ന വി എസിന്റെ നിര്യാണം ഇന്ത്യൻ തൊഴിലാളി വർഗത്തിന് തീരാ നഷ്ടമാണെന്നും ഭാരവാഹികളായ സത്താർ കുന്നിൽ, ഹമീദ് മധൂർ,ശരീഫ് താമരശ്ശേരി, എ . ആർ അബൂബക്കർ, ഉമ്മർ കൂളിയങ്കാൽ എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.