ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേൽക്കൂര തകര്‍ന്ന് വീണു

0
142

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു. കാര്‍ത്തികപ്പള്ളി യുപി സ്‌കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായത്.ശക്തമായ മഴയിൽ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്നാണ് വിവരം. ഒരു വർഷമായി ഫിറ്റ്നസില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഉപയോഗിക്കാത്ത പഴയ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് പ്രധാനാധ്യാപകൻ ബിജു പറഞ്ഞു.