ഇന്ത്യൻ കൾച്ചറൽ & ആർട്സ് സൊസൈറ്റി ( INCAS – KUWAIT ) രൂപീകരിച്ചു

0
220

കുവൈറ്റ് സിറ്റി: ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപിടിച്ചു കൊണ്ട് INCAS – KUWAIT രൂപം കൊണ്ടു.

സംഘടനയുടെ സുഗമമായ നടത്തിപ്പിനും അംഗത്വ വിതരണത്തിനും മേഖലാ കമ്മിറ്റികളുടെ രൂപീകരണത്തിനും വേണ്ടി ഏഴ് കൺവീനർമാർ അടങ്ങുന്ന ഒരു താൽക്കാലിക സമിതിയെ ബാബു പനമ്പള്ളി അധ്യക്ഷം വഹിച്ച യോഗം തിരഞ്ഞെടുത്തു.

പ്രവാസികൾക്കിടയിൽ പലവിധത്തിലായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജന വിഭാഗത്തിന് സാമൂഹികമായ ക്ഷേമം അവരിലേക്ക് സമയ ബന്ധിതമായി എത്തിക്കുക, ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകർ ആകുക എന്നിവ ആയിരിക്കും ഈ സംഘടനയുടെ മുഖ്യ ലക്ഷ്യം. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി പ്രവർത്തിക്കുവാൻ കഴിയുന്ന മേഖലാ കമ്മിറ്റികളുടെ രൂപീകരണം ഉടൻ നടപ്പിലാക്കി വരുന്ന മൂന്ന് മാസക്കാലം സമാന ചിന്താഗതിക്കാരായ ആളുകൾക്ക് അംഗത്വ വിതരണം നടത്തി സംഘടന അതിന്റെ പൂർണ രൂപത്തിൽ എത്തിക്കുമെന്ന് കൺവീനർമാർ അറിയിച്ചു.

രാജീവ്‌ നടുവിലെമുറി, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ഷെറിൻ മാത്യു കൊട്ടാരം, അനൂപ് സോമൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മാത്യു ചെന്നിത്തല സ്വാഗതവും, തോമസ് പള്ളിക്കൽ നന്ദിയും രേഖപ്പെടുത്തി.