കുവൈത്തി രോഗിയെ ദ്രോഹിച്ച ഇന്ത്യൻ നഴ്സ് തടവിൽ

 

രോഗാവസ്ഥയിലായിരുന്ന കുവൈത്തി പുരുഷനെ ശാരീരികമായി ദ്രോഹിച്ച ഇന്ത്യൻ മെയിൽ നഴ്‌സിന് തടവ് ശിക്ഷാ, അൽ റായി ഡെയിലി റിപ്പോർട്ട് ചെയ്യുന്നു. രോഗിയുടെ ഭാര്യ സമർപ്പിച്ച പരാതിയിന്മേലാണ് നടപടി.

സ്ട്രോക്ക് ബാധിതനായ രോഗിയെ സഹായിക്കുന്നതിന് പകരം ദുർബ്ബലാവസ്ഥ മുതലെടുക്കയും ശാരീരികമായ് ക്ഷതം ഏല്പിക്കയും ചെയ്ത നഴ്‌സിനെതിരെ കൃത്യവിലോപത്തിനും ദൗര്ബല്യത്തെ ചൂഷണം ചെയ്തതിനുമെതിരായുള്ള ചാർജ്ജുകളാണ് ചുമത്തിയിരിക്കുന്നത്.