കുവൈത്ത് സിറ്റി: അൽ സൽമിയ പ്രദേശത്ത് നിന്ന് പ്രവാസികളായ വഴിയാത്രക്കാരെ കൊള്ളയടിക്കുന്നതിൽ വിദഗ്ധനായ ഇറാഖ് സ്വദേശിയെ ഹവാലി പോലീസ് പിടികൂടി.. ഇയാളുടെ കൈവശം മയക്കുമരുന്ന് ലഹരിവസ്തുവായ ഹാഷിഷും മോഷ്ടിച്ച വാഹനങ്ങളുടെ താക്കോലുകളും കണ്ടെത്തി.ടാക്‌സി നിരക്കിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സൽമിയയിൽ പ്രതിയും ടാക്‌സി ഡ്രൈവറും പരസ്പരം ആക്രമിക്കുന്നത് ഇയാൾ പിടിയിലായത്..
പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് പട്രോളിംഗ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പിന്നീട് ടാക്സി നിരക്കിക്ക് നൽകാൻ ഇറാഖി വിസമ്മതിച്ചതാണ് ഏറ്റുമുട്ടലിന് കാരണമെന്ന് പോലീസ് കണ്ടെത്തി.തുടർന്ന് പോലീസ് കമ്പ്യൂട്ടറിൽ ഇറാഖിയുടെ പേര് പരിശോധിക്കുകയും മയക്കുമരുന്ന് കേസിൽ ഇയാൾ പിടികിട്ടാപ്പുള്ളി ആണെന്ന് കണ്ടെത്തുകയും ചെയ്തു. ഇയാളിൽ നിന്ന് ഹാഷിഷും പോലീസ് പിടിച്ചെടുത്തു.