ജനുവരി 1 പുതുവത്സരദിനത്തിന് അവധി പ്രഖ്യാപിച്ചു

0
50

കുവൈറ്റ് സിറ്റി :രാജ്യത്ത് ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചു.
പുതുവത്സരാഘോഷങ്ങൾക്കായി 2026 ജനുവരി 1 വ്യാഴാഴ്ച സർക്കാർ സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും അവധി ആയിരിക്കുമെന്ന് കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു.

ബുധനാഴ്ച നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ച ഉത്തരവ് പ്രകാരം, 2026 ജനുവരി 4 ഞായറാഴ്ച മുതൽ പതിവ് ജോലികൾ
പുനരാരംഭിക്കും.അടിയന്തര സ്വഭാവമുള്ള സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും.