കെഫാക് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാർ

0
8

മിശ്രിഫ് : യുണൈറ്റഡ് ജോബ്സ്   മലപ്പുറം ബ്രദേഴ്‌സ് എഫ് സി കെഫാക്കുമായി സഹകരിച്ച് നടത്തിയ ഏകദിന സെവൻസ്  ടൂർണമെന്റിൽ മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാരായി. വാശിയേറിയ  ഫൈനലിൽ ഫഹാഹീൽ ബ്രദേഴ്സിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാരായത്. മാക് കുവൈറ്റിന്  വേണ്ടി മിജിത്തും , ഷിബിനും ഗോളുകൾ നേടി. കാൽപന്തുകളിയുടെ മുഴുവൻ ആവേശവും നിറഞ്ഞ  ആദ്യ സെമിഫൈനലിൽ ശഫാഫ് നേടിയ മനോഹരമായ രണ്ടു ഗോളുകൾക്ക്  മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തിയാണ് ഫഹാഹീൽ ബ്രദേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്.  രണ്ടാം സെമിഫൈനലിൽ  സി എഫ് സി സാൽമിയയെ  ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി മാക് കുവൈറ്റ് എഫ് സിയും  ഫൈനലിൽ ഇടം നേടി. ഷൂട്ടൗട്ടിലൂടെ സി എഫ് സി സാൽമിയയെ തോൽപ്പിച്ച് മലപ്പുറം ബ്രദേഴ്‌സ് ഏകദിന സെവൻസ്  ടൂർണമെന്റിലെ   മൂന്നാം സ്ഥാനം നേടി. ടൂർമെന്റിലെ മികച്ച താരമായി മാക് കുവൈറ്റ് എഫ് സി യിലെ കൃഷ്ണചന്ദനും മികച്ച പ്രതിരോധ താരമായി  ഫഹാഹീൽ ബ്രദേഴ്‌സിന്റെ ഷഫാഫും മികച്ച ഗോൾ കീപ്പറായി മലപ്പുറം ബ്രദേഴ്‌സിലെ ഷഫീക്കിനെയും ടോപ് സ്‌കോറായി മാക് കുവൈത്തിലെ  ഷിബിനെയും   തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി മലപ്പുറം ബ്രദേർസ് സെക്രട്ടറി മുനീർ മക്കാരി ,ട്രഷറർ ഫഹാദ് ,കോർഡിനേറ്റർമാരായ റിയാസ് ,  മൻസൂര്‍  , അബ്ബാസ് , കെഫാക്  ഭാരവാഹികള്‍ എണീവര്‍  ചേർന്ന് നൽകി.