കല കുവൈത്ത് സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.

കുവൈത്ത്  സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ  നേതൃത്വത്തിൽ കുവൈറ്റിലെ പ്രവാസി മലയാളികളുടെ സാഹിത്യാഭിരുചികൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.ചെറുകഥ, ലേഖനം, കവിത രചന   എന്നീ വിഭാഗങ്ങളിലായാണ് സൃഷ്ടികൾ ക്ഷണിച്ചിരിക്കുന്നത്,മെയ് 28  – 2021ന് മുന്നേ സൃഷ്ടികൾ kalakuwaitsahithyam@gmail.com എന്ന ഇ -മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് 6620 2210, അബ്ബാസിയ -9791 0261, സാൽ‌മിയ – 9008 2508, അബു ഹലീഫ- 9768  3397, ഫഹാഹീൽ -9971 9753 എന്നി നമ്പറിൽ ബന്ധപ്പെടുക.

നിബന്ധനകൾ
1 ) കവിത രചന – 24 വരികളിൽ കവിയരുത്
2 ) ലേഖനം – വിഷയം കോവിഡ്  കാലത്തെ  ക്ഷേമരാഷ്ട്ര സങ്കല്പം – പരമാവധി 5 പുറം  കവിയരുത്
3 ) ചെറുകഥ – 3 പുറം കവിയരുത്