കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ പതിമൂന്നാമത് വാർഷികം വിപുലമായി ആഘോഷിച്ചു

0
34

കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ (KEA) പതിമൂന്നാം വാർഷികം `കോലത്തുനാട് മഹോത്സവം 2K25′ വിപുലമായി ആഘോഷിച്ചു. ജനറൽ സെക്രട്ടറി റാഷിദ് ഇബ്രാഹിം സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് വിനയൻ അഴീക്കോട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രമുഖ സ്പോൺസർ ഷിഫാ അൽ ജസീറയുടെ ഹെഡ് ഓഫ് ഓപ്പറേഷൻ മാനേജർ അസീം സുലൈമാൻ വിശിഷ്ട അതിഥിയായി. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ബാബുജി ബത്തേരി `കോലത്തുനാട് മഹോത്സവം 2K25′ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ `കോലത്തുനാട് മഹോത്സവം 2K25′ സപ്ലിമെന്റിന്റെ പ്രകാശനം ലോക കേരള സഭാ റപ്രസന്റേറ്റീവ് നോർക്ക ഗവർമെൻറ് കേരള പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് നിർവഹിച്ചു. രക്ഷാധികാരിയും പ്രോഗ്രാം ചെയർമാനുമായ മധു മാഹി കോലത്തുനാട് മഹോത്സവത്തെ കുറിച്ചും സംസാരിച്ചു

വനിതാ ചെയർപേഴ്സൺ സുശീല, പ്രോഗ്രാം കോഡിനേറ്റർ ഖാലിദ് മക്ക്, ഉപദേശക സമിതി അംഗം അജിത്ത് പൊയിലൂർ, ചാരിറ്റി സെക്രട്ടറി ഫൗസൽ എന്നിവർ സംസാരിച്ചു. ആബിദ് കണ്ണൂർ, ആദൽ അത്തു, ഫാത്തിമ ജബ്ബാർ, ശ്വേതാ അശോകും ചേർന്ന് മാപ്പിളപ്പാട്ടും സിനിമാഗാനങ്ങളും ആലപിച്ച് ഉത്സവ വേദിയെ കീഴടക്കി. സ്ലാനിയ പെയ്ട്ടൺ വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അമാൻ ബ്രാഞ്ച് മ്യൂസിക് ടീച്ചർ ഷീബ പെയ്ട്ടൺ, അർച്ചന സജി എന്നിവർ ഗാനം ആലപിച്ചു. കൂടാതെ ഖാലിദ് മാക്കിന്റെ നേതൃത്വത്തിലുള്ള കോൽക്കളി സംഘം
കോൽക്കളിയും തപസ്യ ഡാൻസ് ഗ്രൂപ്പും ഗോകുലം കലാക്ഷേത്ര ടീമും കുവൈറ്റിലെ ജ്വാല ടീമും നൃത്ത വിരുന്നൊരുക്കി. എക്സിക്യൂട്ടീവ് അംഗങ്ങളായ ജയകുമാർ, ഉദയകുമാർ, വനിതാ വൈസ് ചെയർപേഴ്സൺ കവിത, ബിന്ദു, ചിത്രലേഖ, അജ്മീ റാഷിദ്, സ്മിത, പ്രേമലത മുരളീധരൻ, മിഥുൻ, ദീപു, അഷറഫ്, ശരൺ, മുഹമ്മദ് സിനാൻ, അനിൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.