സ്വാതന്ത്ര്യദിനത്തിൽ രക്തദാനവുമായി കെ ഇ എ സിറ്റി ഏരിയ

0
39

കുവൈത്ത് : ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനത്തിൽ കാസർഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ കെ ഇ എ കുവൈറ്റ് സിറ്റി ഏരിയ കമ്മിറ്റി കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്ക് ജാബിരിയയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് ചെയർമാൻ ഖലീൽ അടൂർ രക്തം നൽകി ഉദ്ഘാടനം ചെയ്തു. രക്തം ദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഏരിയ പ്രസിഡന്റ് നവാസ് പള്ളിക്കാലിന്റെ അധ്യക്ഷതയിൽ കേന്ദ്ര പ്രസിഡന്റ്‌ മുഹമ്മദ് കുഞ്ഞി സി.എച് നടത്തി. കേന്ദ്ര ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ, അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ, ഏരിയ ജനറൽ സെക്രെട്ടറി അബ്ദുല്ല കെ സി, ഫാറൂഖ് ശർക്കി, കബീർ മഞ്ഞംപാറ,എൻ.എം കുഞ്ഞി,സിദ്ദിഖ് ശർക്കി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രക്തദാനം ചെയ്തവർക്കുള്ള ബദ്ർ മെഡിക്കൽ നൽകുന്ന പ്രവിലേജ് കാർഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അബ്ദുൽ ഖാദർ വിതരണം ചെയ്തു. നൂറുകണക്കിനാളുകൾ രക്തദാനം ചെയ്ത ക്യാമ്പിന് കബീർ തളങ്കര, മുസ്തഫ ചെമ്നാട്, കൺവീനർ തസ്‌ലീം തുരുത്തി സ്വാഗതവും ട്രഷറർ അനുരാജ് ശ്രീധരൻ നന്ദിയും പറഞ്ഞു.