കുവൈറ്റ് സിറ്റി: കെ ഇ എ ഖൈത്താൻ മെയ് 30 വെള്ളിയഴ്ച സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടുർണ്ണമെൻ്റിൻ്റെ പോസ്റ്റർ പ്രകാശം കെ ഇ എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി സി. എച്ച് കൺവിനർ അനൂപിന് നൽകി നിർവഹിച്ചു . ഹവല്ലി കുതുബ് ഹാളിൽ നടന്ന ചടങ്ങ് കെ ഇ എ പാട്രേൺ സലാം കളനാട് ഉൽഘാടനം ചെയ്തു. ഖൈത്താൻ വൈസ് പ്രസിഡന്റ് കുതുബുദ്ധിൽ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അഷറഫ് കോളിയടുക്കം വൈസ് പ്രസിഡന്റ് ഖാലിദ് പള്ളിക്കര, ജോയിൻ്റ് സെക്രട്ടറി മുനീർ ബെലക്കാട് മീഡിയ കവീനർ റഫീഖ് ഒളവറ ഷഹീദ് പാട്ടില്ലത്, ഫായിസ് ബേക്കൽ, എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി കുമാർ പുല്ലൂർ സ്വാഗതവും ട്രഷറർ കബീർ മഞ്ഞംപാറ നന്ദിയും പറഞ്ഞു.