കെ ഇ എ കുവൈത്ത് ഏഴാമത് കമ്മ്യൂണിറ്റി അവാർഡ് അക്കര ഫൗണ്ടേഷന് നൽകി ആദരിച്ചു

0
52

കുവൈത്ത് സിറ്റി : കാസർഗോഡ് ജില്ലാ അസോസിയേഷൻ കെ.ഇ.എ കുവൈത്ത്, നാട്ടിലും കുവൈത്തിലും നടത്തുന്ന ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക, വിദ്യഭ്യാസ മേഘലയിൽ പ്രവർത്തിക്കുന്നവരെ തെരെഞ്ഞടുത്ത് നൽകുന്ന ഏഴാമത് കെ ഇ എ കാസർഗോഡ് കമ്മ്യൂണിറ്റി അവാർഡ്, കെ ഇ എ 21 ആം വാർഷികം കാസർഗോഡ് ഉത്സവം 2025 ന്റെ വേദിയിൽ വെച്ച് അക്കര ഫൗണ്ടേഷന് വേണ്ടി ചെയർമാൻ അസീസ് അക്കര കെ.ഇ.എ പ്രസിഡന്റ്‌ മുഹമ്മദ് കുഞ്ഞി സി എചിൽ നിന്നും അവാർഡ് സ്വീകരിച്ചു. ചെയർമാൻ ഖലീൽ അടൂർ പൊന്നാട അണിയിച്ചു ആദരിച്ചു.

അവാർഡ് ജേതാവിനെ അബ്ദുള്ള കടവത്ത് സദസ്സിന് പരിചയപ്പെടുത്തിക്കൊടുത്തു
2018 ൽ കാസർഗോഡ് മുളിയാറിൽ സ്ഥാപിതമായ അക്കര ഫൗണ്ടേഷൻ
ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചു വരുന്നു. ഏകാക്യത, പഠനം, സംസാരം, ഭാഷ, സാമൂഹിക കഴിവുകൾ, പെരുമാറ്റ വൈകല്യങ്ങൾ എന്നിവയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഭിന്ന ശേഷിക്കാരായ വ്യക്തികൾക്ക് ഫലപ്രദമായ ജീവിതം നയിക്കാൻ അവസരം ലഭിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണന്ന് അബ്ദുൽ അസീസ് അക്കര മറുപടി പ്രസംഗത്തിൽ പറയുകയുണ്ടായി.

പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച്ച് അധ്യക്ഷത വഹിച്ചു. ചീഫ് പാട്രൺ മുഹമ്മദ് അപ്സര ഉദ്ഘാടനം ചെയ്തു. ഖലീൽ അടൂർ, സത്താർ കുന്നിൽ, അസീസ് തളങ്കര, ശ്രീനിവാസൻ, പ്രശാന്ത് നെല്ലിക്കാട്ട് സംസാരിച്ചു. പി എ നാസർ സ്വാഗതവും റഫീക്ക് ഒളവറ നന്ദിയും പറഞ്ഞു.