കെ ഇ എ ഖൈത്താൻ ഏരിയ ബഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

0
12

കുവൈറ്റ് സിറ്റി: കെ ഇ എ ഖൈത്താൻ ഏരിയ ഓപ്പൺ ബഡ്മിൻ്റൺ 2025 ഹബുഹലീഫ ഐ മാഷ് കോർട്ടിൽ നടന്നു . കെ ഇ എ ഖൈത്താൻ ഏരിയ പ്രസിഡൻ്റ് ഹമീദ് എസ് എം അധ്യക്ഷതയിൽ കെ ഇ എ പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു . ചീഫ് പാട്രേൺ അപ്സര മെഹമ്മൂദ്, സത്താർ കുന്നിൽ, മുനീർ കുണിയ കെ ഇ എ ജനറൽ സെക്രട്ടറി അസീസ് തളങ്കര , ട്രഷറർ ശ്രിനിവാസൻ, ഓർഗനൈസിംഗ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, അഡ്വൈസറി അംഗങ്ങൾ, സെൻ്ററൽ കമ്മിറ്റി ഭാരവാഹികൾ, എരിയ നേതാക്കൾ, എക്സികുട്ടീവ് അംഗങ്ങൾ സ്റ്റേറക്സ് രാംദാസ് ,കെ.എം എസ് കളരി കെ എസ് റഹിം സഹാറാ പ്രതിനിധി എന്നിവർ സന്നിതരായിരുന്നു. ടൂർണ്ണമെൻ്റ് വിജയകരമായി പൂർത്തികരിക്കാൻ ആത്മാർഥമായി സഹകരിച്ച ലിജോ ജോസിനുള്ള മെമ്മൻ്റോ കൺവീനർ അനുപ്, ദേവിക ദിനേഷന് ഏരിയ ജോയിൻ്റ് സെക്രട്ടറി കുമാർ പുല്ലൂറും,ശാഹിദ് പാട്ടില്ലത്തിന് മമ്മു എസ് എം , സിറാജ് ചുള്ളിക്കരക്ക് അബ്ദുൽ റഹിമാനും കൈമാറി. സാജിദ് സുൽത്താൻ മുനീർ ബെലക്കാട് കുതുബുദ്ധിൻ, അഷറഫ് കോളിയടുക്കം, ഖാലിദ് പള്ളിക്കര, താജുദ്ധിൻ ബി.ക്കെ, മുരളി മോലോത്ത്, നിസാം മൗക്കോട് , നിസ്സാർ മയ്യള, തസ്ലിം തുരുത്തി എന്ന എന്നീവർ ടൂർണ്ണമെൻ്റിന് നേത്യത്വം നൽകി. ഇൻ്റർമിഡിയേറ്റ് കാറ്റഗറിൽ ജേതാക്കൾ ജാഷുവ ഡിസൂസ & രതീഷ് കുമാർ എന്നിവരും ലിജോ ജോസ് & റോബിൻ മിസ്കുത്ത്, രണ്ടാം സ്ഥാനത്തും മാനുവൽ ജസ്റ്റിൻ &പ്രതാപ് കുമാർ,ജോമ്പിൻക്രോസ് & ഷാറൂൺ മുന്നാ സ്ഥാനക്കാരായി .

ലോയർ ഇൻറ്റർമിഡിയേറ്റിൽ ശരത്ത് ഇ എസ്. & ജോർദ് പാഴുർ ജേതാക്കളായി. രണ്ടാം സ്ഥാനം ദിപേഷ് & വിഷ്ണു , മുന്നാം സ്ഥാനത്ത് ആഷിഖ് & റിഫായി, ഇസ്മായിൽ & നാരായണൻ എന്നിവരാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ അഡ്വൈസറി അംഗങ്ങൾ സെൻററൽ കമ്മിറ്റി അംഗങ്ങൾ ഏരിയ നേതാക്കൾ ചേർന്ന് വിതരണം ചെയ്തു. ജനറൽ സെക്രട്ടറി രാജേഷ് പരപ്പ സ്വാഗതവും ട്രഷറർ കബീർ മഞ്ചപ്പാറ നന്ദിയും പറഞ്ഞു.