വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് ഇന്ന് 67–ാം ജന്മദിനം. മലയാള സിനിമയിലെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഫേസ്ബുക്കിലൂടെ യൂസഫലിക്ക് പിറന്നാളാശംസകൾ നേരുന്നു. ‘എന്റെ സഹോദരൻ യൂസഫ് അലി എം.എ.ക്ക് ജന്മദിനാശംസകൾ നേരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ. എപ്പോഴും അനുഗ്രഹീതനും ആരോഗ്യവാനും ആയിരിക്കട്ടേ’– എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
https://www.facebook.com/100044400307272/posts/pfbid044JEtAWYJVoBcuKtYj6fWbDENXKDTanc43SuPiwsjQRFwDep6nZmAj4BP1Hp3yejl/
മോഹൻലാലിന്റെ പിറന്നാളാശംസകയാകട്ടെ ഇങ്ങനെയും – ‘ പ്രിയപ്പെട്ട യൂസഫ് അലിക്ക, പിറന്നാൾ ആശംസകൾ നേരുന്നു. സർവ്വശക്തൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ. വരുന്ന വർഷം വളരെ മികച്ചതാകട്ടേ ഇക്കാ’
https://www.facebook.com/100044498226984/posts/pfbid02KPGS1RWjxh8DZcGFcLqLvTpoipNndRKFMBBpqHxiH4emZ2xyXYpJBavsfsZ7qUmil/
താരങ്ങളുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് യൂസഫലിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
































