ആലപ്പുഴ രൺജിത്, ഷാൻ വധക്കേസ്: ആദ്യ കുറ്റപത്രം സമർപ്പിച്ചു

0
100

ആലപ്പുഴ രൺജിത്, ഷാൻ വധകേസുകളിൽ  അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.  ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്

എസ് ഡി പി ഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ 483 പേജുള്ള കുറ്റപത്രമാണ് . കേസിൽ ആകെ 21 പ്രതികളാണുള്ളത്, 143 സാക്ഷികളുമുണ്ട്

രൺജിത് വധക്കേസിൽ 35 പ്രതികളും 200 ഓളം സാക്ഷികളുമുണ്ട്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയായ 15 പ്രതികളെക്കുറിച്ചാണ് ആദ്യഘട്ട കുറ്റപത്രം

ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനു വെട്ടേറ്റത്. വീട്ടിലേക്കു സ്കൂട്ടറിൽ പോകുമ്പോൾ പിന്നാലെ കാറിലെത്തിയവർ ഷാനിനെ ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.