തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി, രോഗി മരിച്ചു

0
56

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍  വൃക്കമാറ്റിവെച്ച 54കാരൻ മരിച്ചു. എറണാകുളത്ത് നിന്നും വൃക്ക കൃത്യസമയത്ത് എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയാണ് നടന്നതെന്നാണ് ആരോപണം.

വെറും 3 മണിക്കൂറുകൊണ്ടാണ് വൃക്ക എറണാകുളത്ത് നിന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ്  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ ഒമ്പത് മണിയോടെയാണ് ശസ്തക്രിയ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത് സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രാഥമിക അന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.