തിരുവനന്തപുരം: കേരളത്തിന് ആദ്യ ഘട്ടത്തിൽ ലഭിക്കുക 4.35 ലക്ഷം കോവിഡ് വാക്സിൻ. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് മരുന്ന് അടങ്ങിയ ഒരു കുപ്പി ആയാണ് വാക്സിനുകൾ എത്തിക്കുക. വയൽ ബോട്ടിൽ എന്നാണ് ഇവ അറിയപ്പെടുന്നത്. ഒരു ബോട്ടിൽ പൊട്ടിച്ചാൽ 6 മണിക്കൂറിനകം ഉത് ഉപയോഗിച്ചു തീർക്കണം. വാക്സിൻ സൂക്ഷിക്കുന്നതിനും വിതരണത്തിനെത്തിനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമായതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
വാക്സിനേഷനായി 133 കേന്ദ്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. സർക്കാർ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉൾപ്പെടുത്തിയിട്ടുണ്ട്.