എല്ലാ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും ബാങ്കുകളും വ്യാഴാഴ്ച അവധിയായിരിക്കും

കുവൈറ്റ് സിറ്റി: ഏപ്രിൽ 4 വ്യാഴാഴ്ച കുവൈറ്റിലെ എല്ലാ മന്ത്രാലയങ്ങളും, പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും എന്ന്  സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) ബുധനാഴ്ച പ്രഖ്യാപിച്ചു, അന്നേദിവസം വിശ്രമ ദിനമായിട്ടാൻ കണക്കാക്കുനനത്. രാജ്യത്തെ ബാങ്കുകൾക്കും വ്യാഴാഴ്ച അവധിയാണ്. 2024 ലെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രാദേശിക ബാങ്കുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് അവസരം നൽകാനാണ് ഇത്. സാധാരണ പ്രവർത്തനങ്ങൾ ഏപ്രിൽ 7 ഞായറാഴ്ച പുനരാരംഭിക്കും.