കുവൈത്ത് സിറ്റി: കുവൈത്ത് കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി ജൂലൈ 13 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിമുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തുന്ന രക്തദാന ക്യാമ്പ് സീസൺ 2 പോസ്റ്റർ പ്രകാശനം മണ്ഡലം പ്രസിഡന്റ് നിസാർ മയ്യളയുടെ അധ്യക്ഷതയിൽ കാസറഗോഡ് ജില്ലാ പ്രസിഡന്റ് റസാക്ക് അയ്യൂർ പ്രോഗ്രാം കൺവീനർ ഫായിസ് ബേക്കലിന് നൽകി പ്രകാശനം ചെയ്തു. ജില്ലാ ട്രഷറർ ഖുതുബു ദ്ധീൻ, ഖാലിദ് പള്ളിക്കര, മുസ്തഫ ചെമ്മനാട്, അബ്ദുൽ റഹ്മാൻ എസ് എം, സബ്ഹാൻ മുഹമ്മദ്, റഫീഖ് ഒളവറ, അസീസ് തളങ്കര, എന്നിവർ സംബന്ധിച്ചു, റസാഖ് ചെമ്മനാട് സ്വാഗതവും, അഷ്‌റഫ് കോളിയടുക്കം നന്ദിയും പറഞ്ഞു.