സ്വര്‍ണവില വീണ്ടും കൂടി; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 600 രൂപ

0
80
gold jewelry background / soft selective focus

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. ഇന്ന് (02/02/2024) പവന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,640 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുടിയത്. 5830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയ സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് വര്‍ധിച്ചത്.

ജനുവരി 28 – സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 29 – പവന് 80 രൂപ ഉയർന്ന് വില 46,240 രൂപയായി

ജനുവരി 30 – പവന് 160 രൂപ ഉയർന്ന് വില 46,400 രൂപയായി

ജനുവരി 31 – സ്വർണവിലയിൽ മാറ്റമില്ല

ഫെബ്രുവരി 1 – പവന് 120 രൂപ ഉയർന്ന് വില 46,520 രൂപയായി

ഫെബ്രുവരി 2 – പവന് 120 രൂപ ഉയർന്ന് വില 46,640 രൂപയായി