കോന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രനേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്കിയത്. എല്ലാ എംപിമാരോടും പാർലമെന്‍ററി ഓഫീസിൽ ഉണ്ടായിരിക്കണമെന്ന്കോൺഗ്രസ് വിപ്പ് നിർദേശം പുറപ്പെടുവിച്ചു.
ലോക്സഭയിൽ അവിശ്വാസം പ്രമേയം അവതകരിപ്പിക്കണമെങ്കിൽ 50 എംപിമാരുടെ പിന്തുണ വേണം. എന്നാൽ വിഷയത്തിൽ റൂൾ 176 അനുസരിച്ച് ഹ്രസ്വ ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വിഷയത്തിൽ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
വംശീയ കലാപം ആഞ്ഞടിക്കുന്ന മണിപ്പൂരിൽ ഇന്‍റർനെറ്റ് ഭാഗീഗമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. മെയ്ത്തൈയ് വിഭാഗക്കാരുടെ പലായനം ഉള്ള മിസോറാമിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ മൗനം പാലിച്ചിരുന്ന പ്രധാനമന്ത്രി പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്ന ദിവസം മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ചിരുന്നു.