സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; രണ്ടാഴ്ചക്കിടെ 1800 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് (28/12/2023) പവന് ഒറ്റയടിക്ക് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 47,120 രൂപയായി. ഗ്രാമിന് 40 രൂപയാണ് ഉയര്‍ന്നത്. 5890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസം 4നും പവന് 47,080 രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിൽ എത്തിയിരുന്നു.

തുടർച്ചയായി 11 ദിവസമായി സ്വർണവില ഉയരുകയാണ് . 13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷം പിന്നിടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഓഹരിവിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. രണ്ടാഴ്ചക്കിടെ 1800 രൂപയാണ് വര്‍ധിച്ചത്.