കുവൈത്ത് സിറ്റി:കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വേൾഡ് ഓഫ് ബ്യൂട്ടി 2022′ പ്രൊമോഷൻ ആരംഭിച്ചു. കുവൈത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും നവംബർ 2 മുതൽ 8 വരെയാണ് പ്രമോഷൻ പരിപാടി നടക്കുക.നവംബർ 3 ന് ഫഹാഹീലിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഉയർന്ന നിലവാരമുള്ള സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളാണ് അവതരിപ്പിക്കുന്നത്.
‘ലുലു വേൾഡ് ഓഫ് ബ്യൂട്ടി 2022’ പ്രമോഷനിൽ ബ്രാൻഡഡ് ഹെൽത്ത്, ബ്യൂട്ടി ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ പ്രത്യേക ഓഫറിലാണ് ലഭിക്കുക. ചർമ്മസംരക്ഷണം, ഹെയർകെയർ, വെൽനസ് ഉൽപ്പന്നങ്ങൾ എന്നിവയിലെ ആകർഷകമായ ഓഫറുകൾ ഉണ്ട്,
പ്രമോഷന്റെ ഹൈലൈറ്റുകളിൽ ഒന്ന് പ്രമുഖ ബ്രാൻഡുകൾ സജ്ജീകരിച്ച നിരവധി ബ്യൂട്ടി സ്റ്റാളുകൾ ആണ്, പ്രീമിയം ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ പരീക്ഷിക്കാനും ഉപഭോക്താക്കൾക്ക് ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്.
നിവിയ, പി ആൻഡ് ജി, യുണിലിവർ, ലോറിയൽ, എൻചാൻറൂർ, ലാബെല്ലോ, ഗില്ലറ്റ്, ജോൺസൺസ്, ഹാൻസാപ്ലാസ്റ്റ്, പാരച്യൂട്ട്, കോട്ടക്സ് തുടങ്ങിയ പ്രശസ്തമായ ബ്യൂട്ടി, വെൽനസ് ബ്രാൻഡുകളും പരിപാടിയുടെ സ്പോൺസർമാരാണ്