കുവൈത്ത് സിറ്റി : 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ്നെതരായ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ കുവൈത്ത് പദ്ധതിയിടുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ വാക്സിൻ പരമോന്നത സമിതി അംഗം ഖാലിദ് അൽ സയീദ് വ്യക്തമാക്കി. ഗർഭിണികളായ സ്ത്രീകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് സംബന്ധിച്ച പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം പ്രതിരോധ കുത്തിവെപ്പ് എടുക്കുകയാണെന്നും. ഏവരും വാക്സിനേഷൻ സ്വീകരിച്ചതിനുശേഷം സാമൂഹിക പ്രതിരോധശേഷി നേടിക്കഴിഞ്ഞാൽ കുവൈത്തിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്നും അൽ സയ്യിദ് പറഞ്ഞു.





























