ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്, ഡയറക്ടർ ബോർഡ് അംഗങ്ങളാക ഡോ. മുഹമ്മദ് പി.എ, ശ അബ്ദുൾ ലത്തീഫ്, ഡോ. ശരത് ചന്ദ്ര (സി.ഇ.ഒ), ബ്രാഞ്ച് മാനേജർ അബ്ദുൾ റസാഖ് എന്നിവർ ഡോ. ഫഹദ് ഖലീഫ (ബിസിനസ് അസോസിയേഷൻ) യുമായി കൂടിക്കാഴ്ച നടത്തി.. കുവൈറ്റിലെ ക്രൗൺ പ്ലാസ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഈ യോഗത്തിൽ ഫർവാനിയയിലെ നിലവിലെ സൗകര്യം വിപുലീകരിക്കുന്നതിനെക്കുറിച്ചും 2025 ഓടെ സാൽമിയ, ഹവല്ലി, ഫഹാഹീൽ തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികൾ വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ജിസിസിയിൽ ഉടനീളം 26 കേന്ദ്രങ്ങളാണ് ബദർ അൽ സമയ്ക്കുള്ളത്. പ്രതിദിനം 20,000-ത്തിലധികം രോഗികൾക്ക് സേവനം നൽകുന്ന ആശുപത്രികളിലെ പോളിക്ലിനിക്കുകളിൽ 6000 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
‘ആരോഗ്യ പരിപാലനത്തേക്കാൾ കൂടുതൽ….മനുഷ്യ പരിചരണം’ എന്ന മുദ്രാവാക്യവുമായി 2017 മാർച്ചിലാണ് സ്ഥാപനം കുവൈറ്റിൽ പ്രവർത്തനമാരംഭിച്ചത്. യൂറോളജി, ഓർത്തോപീഡിക്‌സ്, ജനറൽ സർജറി, പീഡിയാട്രിക്‌സ്, ഇഎൻടി തുടങ്ങിയ സ്പെഷ്യാലിറ്റി മെഡിക്കൽ സേവനങ്ങളുടെ വിപുലമായ ശ്രേണി ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. , ഡെന്റിസ്ട്രി, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി & കോസ്മെറ്റോളജി, ജനറൽ / ഇന്റേണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി, കോൾ സെന്റർ. എന്നീ സേവനങ്ങളും നൽകുന്നു






























