കോവിഡ് 19: കുവൈറ്റിൽ ആദ്യ മരണം; മരിച്ചത് ഗുജറാത്ത് സ്വദേശി

0
7

കുവൈറ്റ്: രാജ്യത്ത് കോവിഡ് 19 ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാരനായ വിനയ് കുമാർ(46) ആണ് മരിച്ചത്. രാജ്യത്തെ ആദ്യ കോവിഡ് മരണം സംബന്ധിച്ച് ആരോഗ്യമന്ത്രാലയം തന്നെയാണ് വാർത്ത പുറത്തു വിട്ടത്.

ഗുജറാത്ത് സ്വദേശിയായ വിനയിയെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ കഴിഞ്ഞ ദിവസം പെട്ടെന്ന് നില മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്.

കഴിഞ്ഞ ദിവസവും ഒരു ഇന്ത്യക്കാരൻ ഇവിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇയാളും കോവിഡ് 19 ബാധിതനാണെന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും മരണ കാരണം വൈറസ് തന്നെയാണോ അതോ ഹൃദയാഘാതം ആണോയെന്നറിയാൻ ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ.