കോവിഡ് 19: കുവൈറ്റിൽ ഇന്ന് 62 പേർക്ക് രോഗം സ്ഥിരീകരിച്ചു; 50 പേർ ഇന്ത്യക്കാർ

കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ 62 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 50 പേരും ഇന്ത്യക്കാരാണ്. ഒരു മരണവും ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഗുജറാത്ത് സ്വദേശി വിനയ് കുമാറിന്റെ മരണവിവരമാണ് ആരോഗ്യ വകുപ്പ് അധികൃതർ ഔദ്യോഗികമായി പുറത്തു വിട്ടത്. കുവൈറ്റിലെ ആദ്യ കോവിഡ് മരണം കൂടിയാണിത്.

അതേസമയം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 479 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 93 പേർ ഇതുവരെ രോഗമുക്തരായതായും ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ.ബസെൽ അൽ സബാ അറിയിച്ചിട്ടുണ്ട്.