ലൈഫ് മിഷന്‍ കോഴ കേസ്; എം ശിവശങ്കറിന് ജാമ്യമില്ല

ലൈഫ് മിഷന്‍ കോഴ കേസില്‍ പ്രതി എം ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളി. ഹൈക്കോടതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിലെ ജാമ്യഹര്‍ജി തള്ളിയത്. ജസ്റ്റിസ് എ ബദ്രുദീന്‍ ഹര്‍ജി തള്ളി ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം ശിവശങ്കര്‍.കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേകം കോടതി മാര്‍ച്ച് 2 ന് ശിവശങ്കറിന്റെ ജാമ്യം ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 21 വരെ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഫെബ്രുവരി 14 ന് കേസില്‍ അറസ്റ്റിലായത് മുതല്‍ ശിവശങ്കര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. തന്റെ അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും തനിക്കെതിരെ നേരിട്ടുള്ള ആരോപണം നിലനില്‍ക്കില്ലെന്നും കാണിച്ചാണ് ശിവശങ്കര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.