ലോകത്തിൽ ഇന്ത്യയാകും അടുത്ത സാമ്പത്തിക ശക്തി

കുവൈത്ത് സിറ്റി:ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ “ഇന്ത്യ-ലോകത്തിന്റെ അടുത്ത സാമ്പത്തിക വളർച്ചാ യന്ത്രം” എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസി പൊളിറ്റിക്കൽ & കൊമേഴ്‌സ് ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ പരിപാടി ഉദ്ഘാടനം ചെയ്തു.ലോകം ഇന്ത്യയിലേക്ക് നോക്കുന്ന സമയമാണിതെന്ന്. വരുന്ന ദശകത്തിൽ, ആഗോള വളർച്ചയുടെ അഞ്ചിലൊന്ന് ഇന്ത്യ നയിക്കുമെന്നും സ്മിത പാട്ടിൽ പറഞ്ഞു.

കുവൈറ്റ് ആസ്ഥാനമായുള്ള ആസിയ ഇൻവെസ്റ്റ്‌മെന്റ് ചെയർമാൻ ദാരി അലി അൽ റഷീദ് അൽ ബാദർ, മുംബൈ ആസ്ഥാനമായുള്ള എക്വിറ്റാസ് ഇൻവെസ്റ്റ്‌മെന്റ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ഭയ്യ, ഐബിപിസി ചെയർമാൻ ഗുർവിന്ദർ സിംഗ് ലാംബ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യ ലോകത്തെ അടുത്ത സാമ്പത്തിക വളർച്ചാ ശക്തിയായി മാറുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ഏകാഭിപ്രായത്തിൽ പറഞ്ഞു.