625 തൊഴിൽ തസ്തികകളിൽ പ്രവാസികൾക്കുള്ള വിലക്ക് സിഎസ്‌സി നീക്കി

0
109

കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിൽ കുവൈറ്റികളല്ലാത്തവർക്കുള്ള 625 തൊഴിൽ തസ്തികകളിലെ വിലക്ക് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) നീക്കിയതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 77 ഡോക്ടർ തസ്തികകൾ, 485 നഴ്‌സിംഗ് സ്റ്റാഫ് , 52 ടെക്‌നീഷ്യൻ , 11 ഫാർമസിസ്റ്റ് എന്നീ തസ്തികകളിലെ നിരോധനമാണ് നീക്കിയതെന്ന് സിഎസ്‌സി വ്യക്തമാക്കി.