അസ്ഥിര കാലാവസ്ഥ; വിമാന സർവീസുകൾ പുനഃക്രമീകരിക്കാൻ സാധ്യതയെന്ന് കുവൈറ്റ് എയർവേയ്‌സ്

0
28

കുവൈറ്റ് സിറ്റി : കുവൈറ്റ് എയർവേയ്‌സ് ബുധനാഴ്ച യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള ചില വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്  യാത്രക്കാരുടെ സുരക്ഷയ്ക്കും വിമാന പ്രവർത്തന മാനദണ്ഡങ്ങൾക്കും അനുസൃതമായി മുൻകരുതൽ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ദേശീയ വിമാനക്കമ്പനിയുടെ ഔദ്യോഗിക X (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

ടിക്കറ്റ് ബുക്കിംഗ് സമയത്ത് നൽകിയിരിക്കുന്ന കോൺട്രാക്റ്റ് വിവരങ്ങൾ ഉപയോഗിച്ച് ഫ്ലൈറ്റ് ഷെഡ്യൂളുകളിലെ എന്തെങ്കിലും അപ്‌ഡേറ്റുകളോ മാറ്റങ്ങളോ യാത്രക്കാർക്ക് നേരിട്ട് അറിയിക്കുമെന്ന് എയർലൈൻ ഉറപ്പ് നൽകി.

യാത്രക്കാർക്ക് വിവരങ്ങൾ അറിയുന്നതിനും കൂടുതൽ സഹായത്തിനായും ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടണമെന്നും കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. കുവൈറ്റിനുള്ളിൽ നിന്ന് 171 എന്ന നമ്പറിൽ വിളിച്ചോ, വിദേശത്ത് നിന്ന് +965 2434 5555 (എക്സ്റ്റൻഷൻ 171) എന്ന നമ്പറിൽ വിളിച്ചോ, +965 2220 0171 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് വഴിയോ യാത്രക്കാർക്ക് എയർലൈനുമായി ബന്ധപ്പെടാം.