കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമപരിധിയിൽ കഴിഞ്ഞ ദിവസം ഒമ്പത് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു. എയർ ഡിഫൻസ് സംവിധാനങ്ങൾ അവയെ വിജയകരമായി തടഞ്ഞു നിർവീര്യമാക്കിയതായും, ഇതിലൂടെ ഒരു തരത്തിലുള്ള നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ഡ്രോണുകളും കണ്ടെത്തി. ഈ ഡ്രോണുകളും എയർ ഡിഫൻസ് സംവിധാനം നശിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.






























