കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നിട്ടില്ല; വ്യാജവാർത്തകൾ നിഷേധിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി

0
12

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചുവെന്ന വാർത്തകൾ സിവിൽ ഏവിയേഷൻ അതോറിറ്റി നിഷേധിച്ചു. ഇതുവരെ സർവീസ് പുനരാരംഭിക്കാൻ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക രാഷ്ട്രീയവും സുരക്ഷാ സാഹചര്യവും നിലനിൽക്കുന്നതിനാൽ ഫെബ്രുവരി 28 മുതൽ വിമാനത്താവളം അടച്ചിരിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പരിശോധിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വിമാനത്താവള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഉണ്ടാകുമ്പോൾ അത് ഔദ്യോഗിക ചാനലുകൾ വഴി ഉടൻ അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.