കുവൈറ്റ്: അംഗീകാരമില്ലത്ത സർട്ടിഫിക്കറ്റുകൾ തള്ളിയതിനെ തുടർന്ന് മലയാളികൾ ഉൾപ്പെടെ 11000 പ്രവാസി എഞ്ചിനിയർമാർക്ക് കുവൈറ്റിൽ ജോലി നഷ്ടമായി. 2018 ശേഷമുള്ള കണക്കുകളാണിത്. കുവൈറ്റ് സർക്കാറിന്‍റെ അക്രഡിഷൻ ഉള്ള സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവർക്ക് മാത്രമെ എൻഒസി നൽകാവു എന്ന് 2018 ൽ തീരുമാനിച്ചിരുന്നു. ന്ത്യയിൽ എൻ.ബി.എ അക്രെഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങളെ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. ഈ നിബന്ധകള്‍ പാലിക്കാത്ത സർട്ടിഫിക്കറ്റുകള്‍ തള്ളിയതായണ് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി അറിയിച്ചിരിക്കുന്നത്.
എഒസി നിർബന്ധമാക്കിയതിനെ തുടർന്നാണ് അധികൃതർ സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധമാക്കിയത്.രാജ്യത്തുള്ള പ്രവാസി എഞ്ചിനിയർമാരില്‍ നാലിലൊന്ന് പേരുടെയും സര്‍ട്ടിഫിക്കറ്റുകൾ തള്ളപ്പെട്ടുവെന്നാണ് അധികൃതർ വ്യക്തമാക്കിയിരുക്കുന്നത്. ഇത്തരത്തിൽ അംഗീകാരം നഷ്ടമായതോടെ പലർക്കും ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. കുറച്ചു പേർ തസ്തികകൾ മാറ്റി മറ്റു ജോലികളിൽ പ്രവേശിച്ചിട്ടുമുണ്ട്.