കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ 2026 വര്ഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ബാസിയിൽ വെച്ച് സംഘടിപ്പിച്ച കെ.കെ.ഐ.സി കേന്ദ്ര കൗൺസിൽ യോഗത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിന് എൻജിനീയർ അബ്ദുൽ ജലീൽ, അനിലാൽ ആസാദ്, ആഷിഖ്.സി.എസ് , യാസിർ പയ്യോളി എന്നിവർ നേതൃത്വം നൽകി.
പി.എൻ.അബ്ദുൽ ലത്തീഫ് മദനി (പ്രസിഡന്റ് ),സുനാഷ് ഷുക്കൂർ (ജനറൽ സെക്രെട്ടറി),സി.പി. അബ്ദുൽ അസീസ് (വൈസ് പ്രസിഡന്റ്) , സെക്രെട്ടറിമാരായി കെ.സി.അബ്ദുൽ ലത്തീഫ് , (ഫിനാൻസ് ),സ്വാലിഹ് സുബൈർ (ഓർഗനൈസിംഗ് ), സക്കീർ കെ.എ (ദഅവ), അബ്ദുൽ അസീസ് നരക്കോട്
(എഡ്യുക്കേഷൻ), മുഹമ്മദ് അസ്‌ലം കാപ്പാട് (റിലീഫ് സെൽ), അബ്‌ദുറഹ്‌മാൻ പി.എൻ (ഔഖാഫ്), സമീർ അലി ( ക്യു, എച്ച്, എൽ,സി) ഹാറൂൻ അബ്ദുൽ അസീസ് (സോഷ്യൽ വെൽഫെയർ) എൻ.കെ.അബ്ദുസ്സലാം (പി ആർ &മീഡിയ), മെഹ്ബൂബ് കാപ്പാട് (ഹജ്ജ് & ഉംറ), കെ.സി,അബ്ദുൽ മജീദ് (പബ്ലിസിറ്റി&പബ്ലിക്കേഷൻ ), മുജീബ്റഹ്മാൻ എൻ.സി ( ഐ.ടി & പ്രൊഫഷനൽ ), മുഹമ്മദ് ഷബീർ സലഫി (ക്രിയേറ്റിവിറ്റി) എന്നിവരെയും, അസിസ്റ്റന്റ് സെക്രട്ടറിമാരായി ഹിഫ്സു റഹ്മാന്, അബ്ദുറഹ്മാൻ തങ്ങൾ, ഷമീർ മദനി, അൽ അമീൻ അബ്ദുൽ അസീസ്, ഹബീബ്.പി.കെ, ഷഫീക്ക് ടി.പി, അഷ്റഫ് ഏകരൂൽ, സുബിൻ യൂസുഫ് ,ഇംതിയാസ് മാഹി, മുഹമ്മദ് അൻസാർ, നഹാസ് മജീദ്, അനിലാൽ ആസാദ്, സാജു ചെമ്നാട് എന്നിവരെയും തിരഞ്ഞെടുത്തു.
2025 വർഷത്തെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രെട്ടറി സുനാഷ് ഷുക്കൂറും, സാമ്പത്തിക റിപ്പോർട്ട് ഫിനാൻസ് സെക്രെട്ടറി കെ.സി അബ്ദുൽ ലത്തീഫും പവർ പോയിന്റിന്റെ സഹായത്തോടെ അവതരിപ്പിച്ചു .വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, അബ്ദുൽ അസീസ് നരക്കോട് ഉൽബോധന ഭാഷണവും , ഓർഗനൈസിംഗ് വിഭാഗം സെക്രെട്ടറി ഷമീർ മദനി കൊച്ചി നന്ദിയും പറഞ്ഞു.































