ഗാര്‍ഹിക തൊഴിലാളി നിയമന കരാറിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി

0
21

കുവൈത്ത് സിറ്റി:  ഗാര്‍ഹിക തൊഴിലാളി നിയമന കരാറിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്‍കി. 2021 ജൂണില്‍  കുവൈറ്റില്‍ വച്ച് ഇന്ത്യയും കുവൈറ്റും കരാറിൽ ഒപ്പുവച്ചിരുന്നെങ്കിലും ഇപ്പോഴാണ് മന്ത്രിസഭ അംഗീകരിക്കുന്നത്. ഈ കരാറിലൂടെ ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. യാത്രാരേഖയായ പാസ്‌പോര്‍ട്ട് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സൂക്ഷിക്കാം. നിലവില്‍ തൊഴിലുടമയാണ് പാസ്‌പോര്‍ട്ട് സൂക്ഷിച്ചിരുന്നത്.

 റിക്രൂട്ട്‌മെന്റ് മുതല്‍ ജോലി മതിയാക്കി മടങ്ങുമ്പോഴുള്ള സേവനാന്ത ആനുകൂല്യം വരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരും.   ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സംയുക്ത സമിതി രൂപീകരിക്കും. പ്രശ്‌നങ്ങള്‍ സമിതി ചര്‍ച്ച ചെയ്ത് പരിഹരിക്കും. റിക്രൂട്ടിങ് ചെലവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്ത്യയും കുവൈറ്റും അംഗീകരിച്ച റിക്രൂട്ടിങ് ഏജന്‍സികള്‍ വഴിയോ കമ്പനികള്‍ക്ക് നേരിട്ടോ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം.