തെറ്റിദ്ധരിപ്പിക്കും വിധം ഖുര്‍ആന്‍ സൂക്തങ്ങള്‍ ടാക്‌സിയില്‍ പതിച്ച ഡ്രൈവർക്കെതിരെ നടപടി

0
134

കുവൈത്ത് സിറ്റി:  കുവൈത്തിൽ ടാക്സി കാറിൻ്റെ പിൻവശത്ത് ഖുര്‍ആന്‍ വചനം  എഴുതിവച്ച  ഡ്രൈവര്‍ക്കെതിരേ നടപടി. ഇയാളെ അറസ്റ്റ് ചെയുകയും  വാഹവും കണ്ടുകെട്ടുകയും ചെയ്തു. അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള പേര് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

നിയമ വിരുദ്ധ പ്രവൃത്തിയാണ് ഇയാൾക്കെതിരായ നടപടിക്ക് കാരണമെന്ന്  ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.  ഖുര്‍ആനില്‍ നൂഹ് പ്രവാചകന്റെ കാലഘട്ടത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ സത്യനിഷേധിയായ മകനോട് തന്റെ കപ്പലില്‍ കയറാന്‍ പ്രവാചകന്‍ ആവശ്യപ്പെടുന്ന ഭാഗമാണ് ഇയാള്‍ കാറില്‍ പതിച്ചത്. ‘എന്റെ മകനേ, ഞങ്ങളോടൊപ്പം വാഹനത്തില്‍ കയറൂ; സത്യനിഷേധികളുടെ കൂട്ടത്തില്‍ പെട്ടുപോകല്ലേ’ എന്ന് നൂഹ് പ്രവാചകന്‍ പറയുന്ന വാചകമായിരുന്നു ഇത്. തന്റെ വാഹനത്തില്‍ കയറാത്തവര്‍ സത്യ നിഷേധികളാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് ഡ്രൈവര്‍ ഈ വാക്യം കാറില്‍ പതിച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം.