ആക്മി കുവൈത്ത്; ഏകദിന സെവൻസ് ഫുട്‍ബോൾ ടൂർണമെന്റ് മെയ് 27 ന്

0
104

അത്യുത്തര കേരളത്തിലെ മികച്ച ക്ലബ്ബായ ആക്മി സ്പോർട്സ് ക്ലബ്ബ് തൃക്കരിപ്പൂരിൻറെ ഒരു വർഷം നീണ്ട് നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആക്മി കുവൈത്ത് കമ്മിറ്റി കെഫാക്കുമായി സഹകരിച്ച്, ബദർ അൽ സമാ കുവൈത്ത്‌ മുഖ്യസ്പോൺസറായി മെയ് 27 ന് വെളളിയാഴ്ച വൈകിട്ട് നാലു മണി മുതൽ കുവൈത്തിലെസുറ സ്റ്റേഡിയത്തിൽ ഏകദിന സെവൻസ് ഫുട്‍ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

കുവൈത്തിലെ പ്രമുഖരായ പതിനാറ് ഫുട്ബോൾ ടീമുകൾ പങ്കെടുക്കുന്ന മത്സരം രണ്ടു ഗ്രൗണ്ടുകളിലായാണ് നടക്കുന്നത്. വിന്നേർസിന് ആക്മി ഗോഡൺ ജൂബിലി ബദർ അൽ സമാ ട്രോഫിയും, ട്രൈകാർട്ട് ക്യാഷ് അവാർഡും, റണ്ണേർസിന് ഡയമണ്ട് ലോക്ക് എസ്റ്റാബ്ലിഷ്മെന്റ് ട്രോഫിയും, നുകാഫ് ലൊജിസ്റ്റിക്ക്സ് ക്യാഷ് അവാർഡും നൽകുന്നു. ടൂർണമെന്റിന്റെ ഔദ്യോഗിക ഉത്ഘാടനം ബദർ അൽ സമ ഗ്രൂപ്പ് കൺട്രി ഹെഡ്‌ഡ് അഷറഫ് അയ്യൂർ ഉത്ഘാടനം നിർവ്വഹിക്കും ചടങ്ങിൽ കാസർഗോഡ് അസോസിയേഷൻ മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ മുഖ്യാതിഥി ആയി പങ്കെടുക്കും.