മന്ത്രിസഭാ രൂപീകരണം വൈകുന്നു ; പുതിയ സഭയിൽ അംഗങ്ങളാവാൻ ക്ഷണം ലഭിച്ചവർക്ക് വിമുഖത

കുവൈത്ത് സിറ്റി: നിയുക്ത പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖലീദിന്റെ പുതിയ സർക്കാർ രൂപീകരണത്തിന്  ഇനിയും കാലതാമസം എടുത്തേക്കും . ഇതിനു പിന്നിൽ പല കാരണങ്ങൾ ആണ്  വിലയിരുത്തപ്പെടുന്നത് എന്ന് പ്രാദേശിക പത്രമായ അൽ-ഖബാസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

അതിൽ പ്രധാനം, മന്ത്രി സ്ഥാനം സ്വീകരിക്കാൻ പലരും വിമുഖത കാണിക്കുന്നു എന്നതാണ്. പാർലമെൻ്റും  സർക്കാറും തമ്മിൽ നിലനിൽക്കുന്ന ഏറ്റുമുട്ടലുകൾ ആണ് കഴിഞ്ഞ സർക്കാർ രാജി വെക്കുന്നതിലേക്ക് നയിച്ചത്. ആ സാഹചര്യം ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും തുടരുകയാണ്. പാർലമെൻറ് മായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ   നിയുക്ത പ്രധാനമന്ത്രി പാർലമെൻറ് അംഗങ്ങളുടെ കൂടെ പിന്തുണയോടെ മാത്രമേ മന്ത്രിമാരെ നിയമിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, വരാനിരിക്കുന്ന സർക്കാരിനെതിരെ ദേശീയ അസംബ്ലി പ്രതിപക്ഷ അംഗങ്ങൾ നടത്തുന്ന സംഘർഷ പ്രഖ്യാപനങ്ങൾ കാരണം  മന്ത്രിസ്ഥാന വാഗ്ദാനം ലഭിക്കുന്നവരിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഒരു വശത്ത് എം‌പിമാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ അവർ ആഗ്രഹിക്കുന്നു,  അതോടൊപ്പം പുതിയ സർക്കാറിന്റെ കാലാവധിയും ചുരുക്കപ്പെടും എന്ന്  വിശ്വാസിക്കുന്നതായും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.