കുവൈത്ത് സിറ്റി: കടപ്പുറം പഞ്ചായത്ത് കൂട്ടായ്മയായ സ്പർശത്തിന്റെ സമ്പൂർണ്ണ ജനറൽ ബോഡിയോഗവും സൗഹൃദസദസ്സും 19.8.2022 വെള്ളി അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്നു. മനാഫ് ബാവ അധ്യക്ഷത വഹിച്ച യോഗത്തിൽ
സെക്രട്ടറി ഇസുദ്ധീൻ റിപ്പോർട്ട്. അവതരിപ്പിക്കുകയും ട്രഷറർ സലാം VK വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു..
യോഗം കടപ്പുറം പഞ്ചായത്തിലെ കടൽഭിത്തിയുടെ നിർമാണത്തിലെ പോരായമയിൽ ആശങ്ക രേഖപ്പെടുത്തുകയും ജനങ്ങളുടെ ജീവനും സുരക്ഷക്കും വേണ്ട നടപടികൾ എടുക്കണം എന്ന് അധികാരികളോട് പ്രമേയം വഴി ആവിശ്യപ്പെടുകയും. ചെയ്തു..
പുതിയ കമ്മിറ്റി ഭാരവാഹികളായി
പ്രസിഡന് മനാഫ് ബാവ,സെക്രട്ടറി ഇസുദ്ധീൻ മുനക്കകടവ് ട്രാഷ്രാറായി ശരീഫ് ബാബു ബ്ലാങ്ങാട് ,
വൈ :പ്രസിഡന്റ്മാരായി ഷാഹിൻആറങ്ങാടി,
മുനീർ പുളിഞ്ചോട്
ജോ :സെക്രട്ടറിമാർ
സലീം തൊട്ടാപ്പ്
റാഫി തൗക്കു ,
രക്ഷധികാരികൾ ഷഫീർ ബാവ,
സലാം VK തൊട്ടാപ്പ്,
സൈനുദ്ധീൻ, സഗീർBH, ഷമീർ അലി എന്നിവരേയും തിരഞ്ഞെടുത്തു . ശേഷം ഷംസു മൂപ്പൻ, വിനോദ് ,ലത്തീഫ് തൊട്ടാപ്പ് എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്നും നടന്നു.

































