അവധി ദിവസങ്ങള്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ ആ ദിവസത്തിന് തുല്യമായ ശമ്പളം നല്‍കണം

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ  അനുവദനീയമായ അവധി ദിവസങ്ങള്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ ആ ദിവസത്തിന് തുല്യമായ ശമ്പളം നല്‍കണമെന്ന് നിർദേശവുമായി ബില്‍ സമര്‍പ്പിച്ചു. എംപി മര്‍സൂഖ് അല്‍- ഖലീഫയാണ്  ബില്‍ സമര്‍പ്പിച്ചത്. എണ്ണ മേഖലയിലെ തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്നതാണ് ബില്‍. തൊഴിലാളികള്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങള്‍ക്ക് തുല്യമായ തുക അവര്‍ ആവശ്യപ്പെടുന്നില്ലെങ്കില്‍ പോലും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കപ്പെടുമെന്നും ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ എണ്ണത്തില്‍ പരിധിയില്ലെന്നും ബില്ലില്‍ പറയുന്നു. 1979 ഏപ്രില്‍ 4 ന് പുറപ്പെടുവിച്ച സിവില്‍ സര്‍വീസ് കമ്മീഷനെ (സിഎസ്‌സി) സംബന്ധിച്ച ഉത്തരവിലെ ആര്‍ട്ടിക്കിള്‍ 45 ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശമാണ് എം പി മുസായ്ദ് അല്‍ അര്‍ദി സമര്‍പ്പിച്ചു.