കുവൈത്ത് സിറ്റി: വനിതകൾക്ക് സൈന്യത്തിൽ അവസരം നൽകുമെന്ന് ചരിത്ര പ്രഖ്യാപനം നടപ്പാക്കാൻ ആകാത്ത ബുദ്ധിമുട്ടിലായി കുവൈത്ത് അധികൃതര്‍. മതപുരോഹിതന്‍മാരുടെ ഭാഗത്തു നിന്നുണ്ടായ എതിര്‍പ്പിനെ തുടർന്നാണിത്. സംഭവം വിവാദമായതിനു പിന്നാലെ ആദ്യ ബാച്ച് വനിതാ സൈനികര്‍ക്കുള്ള പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസമാണ് കുവൈറ്റ് സൈന്യത്തില്‍ വനിതകള്‍ക്ക് അവസരം നല്‍കുമെന്ന പ്രഖ്യാപനം അധികൃതര്‍ നടത്തിയത്. ഇതുപ്രകാരം നിരവധി പേര്‍ സൈന്യത്തില്‍ ചേരാനുള്ള താല്‍പര്യവുമായി മുന്നോട്ടുവന്നിരുന്നു. നിരവധി അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരുന്നു സൈനിക പരിശീലന പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ പരിശീലനം തുടങ്ങാനിരിക്കെ, താല്‍ക്കാലികമായി അത് നിര്‍ത്തിവച്ചതായി പ്രതിരോധ മന്ത്രി ഹമദ് അല്‍ ജാബി അറിയിക്കുകായിരുന്നു. സ്ത്രീകളെ സൈനിക സേവനങ്ങള്‍ക്കായി നിയോഗിക്കുന്നത് ഇസ്ലാമിക ശരീഅത്തിനും കുവൈറ്റ് പാരമ്പര്യത്തിനും വിരുദ്ധമാണെന്നുമായിരുന്നു എതിര്‍പ്പുമായി രംഗത്തുവന്നവരുടെ വാദം