കാസർഗോഡ് GHS ചന്ദ്രഗിരി 1983 SSLC കൂട്ടായ്മ, തുരുത്തി വിദ്യാനിധി സ്കോളർഷിപ്പ് വിതരണം ചെയ്തു.

0
87

കാസർഗോഡ്:GHS ചന്ദ്രഗിരി 1983 SSLC കൂട്ടായ്മ, സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനും തങ്ങളുടെ സഹപാഠിയുമായിരുന്ന ടി എം അബ്ദുറഹ്മാൻ തുരുത്തിയുടെ ആകസ്മിക മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ സ്മരണാർത്ഥം പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പാണ് സ്കൂൾ അങ്കണത്തിൽ ചേർന്ന പരിപാടിയിൽ വെച്ച് വിതരണം നടത്തിയത്.
2024 -25 അധ്യയന വർഷത്തിൽ GHS ചന്ദ്രഗിരിയിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ ആയിഷത്ത് ഇഷാന, യാദവ് കൃഷ്ണ, മുഹമ്മദ് ഫയാസ്, ആസിഫ് എന്നീ നാല് വിദ്യാർഥികളാണ് പ്രഥമ തുരുത്തി വിദ്യാനിധി സ്കോളർഷിപ്പ്ന് അർഹരായത്.
കൂട്ടായ്മ ചീഫ് കോർഡിനേറ്റർ സലാം കളനാട് അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ചെയർമാനും കാസർഗോഡ് ജില്ലയിലെ തലമുതിർന്ന സാമൂഹിക രാഷ്ട്രീയ നേതാവുമായ മാഹിൻ കല്ലട്ര ഉദ്ഘാടനം നിർവഹിച്ചു.
40 വർഷം മുമ്പ് ഒന്നിച്ച് പഠിച്ച സഹപാഠികൾ നിലനിർത്തിക്കൊണ്ടുപോകുന്ന സാഹോദര്യ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും, ടി എം അബ്ദുറഹ്മാൻ ജീവിതത്തിൽ നിലനിർത്തിപ്പോയ സാമൂഹിക പ്രതിബദ്ധതയുടെയും പ്രാധാന്യം എടുത്തുപറഞ്ഞ് മുഖ്യാതിഥി ഈ സംരംഭത്തിന് എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിക്കുകയുണ്ടായി.

ഹയർസെക്കന്ററി പ്രിൻസിപ്പാൾ സീമ എസ്, ഹൈസ്കൂൾ എച്ച് എം രാധാകൃഷ്ണൻ വാർഡ് മെമ്പർ സഹദുള്ള, കൂട്ടായ്മ പ്രതിനിധികളായ ഹാരിഫ് കല്ലട്ര, ബാലകൃഷ്ണൻ ചാത്തൻകൈ, സുശീല നീലേശ്വരം, വസന്തൻ കീഴൂർ, മൊയ്തീൻ നാസർ എന്നിവർ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും സ്കോളർഷിപ്പ് തുകയും കൈമാറി.

റഫീഖ് അഹമ്മദ് സ്വാഗതം പറഞ്ഞ യോഗത്തിൽ മുഹ് സീന നന്ദി പ്രകാശിപ്പിച്ചു.