എംജിഎം അലുമ്നി  കുവൈത്ത് ചാപ്റ്റര്‍ നാലാമത് വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു 

0
24

കുവൈത്ത് സിറ്റി:മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും,പരിശുദ്ധ പരുമല തിരുമേനിയാല്‍ 1902-ല്‍ സ്ഥാപിതമായ എം.ജി.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എം.ജി.എം അലുമ്നി കുവൈത്ത് ചാപ്റ്ററിന്റെ നാലാമത് വാർഷികവും,കുടുംബസംഗമവും സംഘടിപ്പിച്ചു.കബദ് ഷാലെയില്‍ നടന്ന പരിപാടി എംജിഎം സ്കൂളിലെ 1965 SSLC ബാച്ച് അംഗവും,അലുമ്നിയിലെ മുതിര്‍ന്നംഗവുമായ തോമസ് തട്ടാകുന്നേൽ നിർവ്വഹിച്ചു.ചടങ്ങില്‍  അലുമ്നി  രക്ഷാധികാരി കെ.എസ് വര്‍ഗീസ്‌,വൈസ് പ്രസിഡന്റ്‌ സൂസന്‍ സോണിയ മാത്യു എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു ഉപരി പഠനത്തിനായി നാട്ടിലേക്ക് പോകുന്ന അലുമ്നി അംഗങ്ങളുടെ കുട്ടികളായ ജീൻ ഐസക്ക് ജോർജി,പ്രിസില്ല ശോശ പ്രദീപ്,ബെനീറ്റാ ഗ്രേസ് വർഗ്ഗിസ്,സ്റ്റീവ് ഡെന്നിസ് വർഗ്ഗിസ്,ഷിനോ മറിയം സഖറിയ എന്നിവർക്ക് അലുമ്നിയുടെ ഉപഹാരങ്ങൾ നല്‍കി.

സ്റ്റാലൺ മാത്യു,ഹെല്ലൺ മാത്യു എംജിഎം അലുമ്നി മാതൃഭാഷ ഭാഷാ വിദ്യാര്‍ഥിനി കൂടിയായ ജോവാൻ മറിയം അലക്സ്,ലിന്‍സ് ആനറ്റ് മാത്യു  എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു പ്രസിഡന്റ് അരുൺ ജോൺ കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അലൻ ജോർജ് കോശി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബൈജു ജോസ് നന്ദിയും അറിയിച്ചു.

പരിപാടികള്‍ക്ക് മോണ്ടിലി മാത്യു ഉമ്മന്‍,രെഞ്ചു വേങ്ങല്‍ ജോര്‍ജ്,അലക്സ്‌ എ ചാക്കോ,ജോജി വി അലക്സ്‌,സനില്‍ ജോണ്‍ ചേരിയില്‍,സുജിത് ഏബ്രഹാം,സൂസന്‍ സോണിയ മാത്യു,,ജേക്കബ്‌ ചെറിയാന്‍,മാത്യു വി തോമസ്‌,പ്രദീപ് വര്‍ക്കി തോമസ്,മനോജ്‌ ഏബ്രഹാം,ജോര്‍ജി ഐസക്ക്,എബി കട്ടപ്പുറം,സുനില്‍ വി  എബ്രഹാം,ബിജു ഉമ്മന്‍,എന്നിവര്‍ നേതൃത്വം നല്‍കി.പരിപാടിയോടനുബന്ധിച്ച് റിഥം ഓര്‍ക്കസ്ട്ര അവതരിപ്പിച്ച സംഗീത സന്ധ്യയുണ്ടായിരുന്നു.അലുമ്‌നിയില്‍ അംഗത്വം എടുക്കുന്നതിനും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും66189526,66940648എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.