കോവിഡ് നടപടികൾ ചർച്ച ചെയ്യാൻ അസാധാരണ പാർലമെൻറ് യോഗം

0
25

കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനം നേരിടുന്നതിന് സർക്കാർ സ്വീകരിച്ച നയങ്ങളെയും നടപടികളെയുംകുറിച്ച് പ്രമേയം ചർച്ച ചെയ്യുന്നതിനായി ദേശീയ അസംബ്ലി ചൊവ്വാഴ്ച അസാധാരണമായ ഒരു സെഷൻ നടത്തുമെന്ന് പാർലമെന്റ് സ്പീക്കർ അറിയിച്ചു.

ചർച്ച നടത്തുന്നത് സംബന്ധിച്ച് പ്രമേയം സമർപ്പിച്ച പാർലമെൻറ് സാമാജികരും സർക്കാരും തമ്മിൽ ഏകോപനമുണ്ടായതായി സ്പീക്കർ മർസൂക്ക് അൽ ഗാനിം അറിയിച്ചു, പ്രത്യേക സെഷനിൽ സർക്കാർ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ദേശീയ അസംബ്ലി ജനറൽ സെക്രട്ടേറിയറ്റുമായി ഏകോപിപ്പിച്ച് തിങ്കളാഴ്ച എം‌പിമാരെ പി‌സി‌ആർ പരിശോധനയ്ക്ക് വിധേയമാക്കും