കർഫ്യൂ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ

0
29

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ പ്രവാസി ജനസംഖ്യയുള്ള പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തില്ലെന്ന് ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ച തായി മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

വൈറസ് പടരുന്നത് തടയുന്നതിന് എല്ലാവരും ആരോഗ്യ സുരക്ഷാ മാർഗ്ഗങ്ങൾ കർശനമായി പാലിക്കണമെന്നും പ്രതിരോധ കുത്തിവയ്പ്പ് പരിപാടി വിപുലീകരിക്കണമെന്നും ഔദ്യോഗികവൃത്തങ്ങൾ ആവർത്തിച്ചു. രാജ്യത്തെ ആരോഗ്യസ്ഥിതി അപകടകരമായ സാഹചര്യത്തിലാണെന്നും രക്ഷപ്പെടാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.