ഇറാൻ നടത്തിയ ആക്രമണത്തിൽ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞതായി കുവൈറ്റ് ;27 സൈനികർക്ക് പരിക്കേറ്റു

0
15

കുവൈത്ത് സിറ്റി: ഇറാൻ നടത്തുന്ന ആക്രമണം ആരംഭിച്ചതു മുതൽ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ അറിയിച്ചു. പ്രവർത്തനങ്ങൾ ആരംഭിച്ചതിനു ശേഷം കുവൈത്ത് സൈന്യത്തിലെ 27 അംഗങ്ങൾക്ക് പരിക്കേറ്റു. കുവൈറ്റ് നേവൽ സേനയിലെ രണ്ട് സൈനികർക്ക് വീരമൃത്യുവും സംഭവിച്ചു.കുവൈത്ത് ആയുധസേന പൂർണ ജാഗ്രതാ നിലയിൽ 24 മണിക്കൂറും ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ സംഭവവികാസങ്ങളും നിരന്തരം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയാണെന്നും വക്താവ് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വീഡിയോകളും പങ്കുവെക്കാതിരിക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും, ദേശീയ ഉത്തരവാദിത്തം പാലിച്ച് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.