ഭാഗിക കർഫ്യൂ ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തും

0
31

കുവൈത്ത് സിറ്റി : കുവൈത്തിൽ കർഫ്യൂ നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുകയും പൗരന്മാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും  പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബി അറിയിച്ചു. ഞായറാഴ്ച മുതൽ കർഫ്യൂ തീരുമാനം നടപ്പാക്കുന്നതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും ഫീൽഡ് സെക്യൂരിറ്റി  പൂർത്തിയാക്കിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. മന്ത്രിസഭ പുറപ്പെടുവിച്ച ഭാഗിക കർഫ്യൂ ലംഘിക്കുന്ന പ്രവാസികൾക്കും പൗരന്മാർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.