പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു : മോഹന്‍ലാല്‍

ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച കേസിൽ പ്രതിചേർക്കപ്പെട്ട കേസിൽ മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. 2012ലാണ് മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് ആനക്കൊമ്പ് കണ്ടെടുത്തത്.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്നു കാണിച്ച് കഴിഞ്ഞമാസമാണ് പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എനിക്കെതിരെ നല്‍കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കുന്നതല്ല. ഈയൊരു സംഭവത്തിലൂടെ പൊതുജന മധ്യത്തില്‍ എന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.